ഏറ്റെടുക്കുന്ന 246 ഏക്കര്‍ ഭൂമി ആര്‍ക്കാണ് നല്‍കാന്‍ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സര്‍ക്കാരിന്റെ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്നും പിന്മാറാനുള്ള കാരണം ബോദ്ധ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു

നേരത്തേ ഇതേവിഷയത്തില്‍ അഴിമതിയാരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നിരുന്നു. ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം അഴിമതിയാണെന്നും വാഗ്ദാനലംഘനം നടത്തിയതിന് ടീകോമില്‍ നിന്നുമാണ് നഷ്ടപരിഹാരം വാങ്ങേണ്ടതെന്നും അതിന് പകരം ടീകോം എംഡി. ബാജി ജോര്‍ജ്ജിനെയും നഷ്ടപരിഹാര കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു സ്മാര്‍ട്ട് സിറ്റി കൊച്ചി പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി സമര്‍പ്പിച്ച ശിപാര്‍ശയ്ക്കു മന്ത്രിസഭ അംഗീകാരം നല്‍കിയത്. പദ്ധതിയില്‍നിന്ന് ദുബായ് ആസ്ഥാനമായ ടീകോം കമ്ബനിയെ ഒഴിവാക്കും. ചര്‍ച്ചകള്‍ നടത്തി, പരസ്പരധാരണയോടെ പിന്മാറ്റനയം രൂപീകരിക്കാനുമായിരുന്നു തീരുമാനം എടുത്തത്.