എൻ.എസ്.എസും എസ്.എൻ.ഡി.പിയും പ്രത്യേക അപേക്ഷ നല്‍കിയിട്ടില്ല. അപേക്ഷ നല്‍കിയാലും പരിശോധിച്ചിട്ട് മാത്രമേ അനുവദിക്കൂ. സംസ്ഥാനത്തെ സർക്കാർ മേഖലയില്‍ കൂടുതല്‍ സ്കൂളുകള്‍ തുടങ്ങണമെന്നതാണ് എല്‍.ഡി.എഫ് നിലപാട്. നാലര വർഷത്തിനിടക്ക് സംസ്ഥാനത്ത് പുതിയ സ്കൂളുകളൊന്നും അനുവദിച്ചിട്ടില്ല.
കുട്ടികളുടെ എണ്ണം, സാമ്ബത്തികം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങള്‍ക്ക് ശേഷമേ സ്‌കൂള്‍ അനുവദിക്കൂ. നിലവില്‍ പുതിയ സ്‌കൂള്‍ ആരംഭിക്കേണ്ട ഒരു സാഹചര്യവും വന്നിട്ടില്ല. സ്കൂള്‍ അനുവദിക്കാത്തതില്‍ മതപരമായ കാരമൊന്നുമില്ല. കൊല്ലം നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് അവർക്കായി എല്‍.പി സ്‌കൂളിനെ യു.പി സ്‌കൂളാക്കി അപ്‌ഗ്രേഡ് ചെയ്‌തിരുന്നു. ഈ കഴിഞ്ഞ വർഷങ്ങളില്‍ അപേക്ഷകളും കുറവായിരുന്നതായും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകനെ അധിക്ഷേപിച്ച വെള്ളാപ്പള്ളിയുടെ പരാമർശം നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ലെന്നും മന്ത്രി പറഞ്ഞു.



