അകാലത്തിൽ നഷ്ടമായ മകൾ നന്ദനയുടെ ജന്മദിനത്തിൽ വൈകാരിക കുറിപ്പ് പങ്കുവെച്ച് ഗായിക കെ.എസ് ചിത്ര. ‘സ്വർഗത്തിലെ മാലാഖ കുഞ്ഞെന്നാണ്’ മകൾ നന്ദനയെ ചിത്ര വിശേഷിപ്പിച്ചത്. ഹൃദയംതൊടുന്ന കുറിപ്പിനൊപ്പം മകളുടെ ചിത്രവും പങ്കുവച്ചാണ് ചിത്ര ജന്മദിനാശംസകൾ നേർന്നത്. 

‘ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുമകള്‍, സ്വര്‍ഗത്തിലെ ഞങ്ങളുടെ മാലാഖ- നീ ഞങ്ങളെ വിട്ടു വളരെ നേരത്തേ പോയി. നിനക്കായി ഞങ്ങള്‍ സ്വപ്‌നംകണ്ട ജീവിതം നയിക്കാന്‍ കൂടുതല്‍ സമയം കിട്ടിയിരുന്നെങ്കിലെന്ന്  ആഗ്രഹിച്ചുപോവുന്നു.