ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറം ഒരുക്കുന്ന ഓണാഘോഷ പരിപാടികൾക്കായി എത്തിയ സിനിമാ താരം ശ്വേതാ മേനോനെ പ്രോഗ്രാം കോഓർഡിനേറ്റർ വിൻസെന്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ പ്രോഗ്രാം പ്രൊഡ്യൂസർ അരുൺ കോവാട്ട്, ഷാജി മയൂര എന്നിവർ ചേർന്ന് സ്വീകരിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 12ന് സീറോമലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ (608 Welsh road, Philadelphia PA 19115) നടക്കുന്ന ടികെഎഫ് ഓണാഘോഷ പരിപാടിയിൽ ശ്വേതാ മേനോനെ കൂടാതെ സംഗീത വിസ്മയം നവനീത് ഉണ്ണികൃഷ്ണനും പങ്കെടുക്കുന്നു.
മയൂര റസ്റ്റോറന്റ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യയോടു കൂടിയായിരിക്കും ആഘോഷ പരിപാടികൾക്ക് കൊടിയേറുക. പഞ്ചാരി മേളത്തിന്റെ അകമ്പടിയോടു കൂടിയുള്ള ഘോഷയാത്ര, മെഗാ തിരുവാതിര, സാംസ്കാരിക സമ്മേളനം, കലാ സന്ധ്യ എന്നിവ പരിപാടിയോട് അനുബന്ധിച്ച് അരങ്ങേറും.



