ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെ സിനിമാരംഗത്തെ ഒട്ടേറെ ചലച്ചിത്രപ്രവർത്തകർക്കെതിരേ വലിയ ആരോപണങ്ങളാണ് വരുന്നത്. ഈ പശ്ചാത്തലത്തിൽ ഒരു സംവിധായകനെതിരേ രംഗത്ത് വന്നിരിക്കുകയാണ് യുവനടൻ നവജിത് നാരായൺ. സിനിമയിൽ അവസരം ചോദിച്ചപ്പോൾ ഒരു സംവിധായകൻ മോശമായി പെരുമാറിയെന്ന് നവജിത് പറഞ്ഞു.
തനിക്ക് വർഷങ്ങളായി അറിയുന്ന സംവിധായകനാണ്. അയാളുടെ ഫ്ലാറ്റിൽ വച്ചാണ് കൂടികാഴച നടത്തിയത്. സിനിമയിൽ അവസരം നൽകിയാൽ തനിക്ക് എന്താണ് ഗുണമെന്ന് തുടയിൽ പിടിച്ചുകൊണ്ട് സംവിധായകൻ ചോദിച്ചു. അത്തരം കാര്യങ്ങളിൽ താൽപര്യമില്ലെന്ന് പറഞ്ഞപ്പോൾ അയാൾ കേട്ട ഭാവം നടിച്ചില്ല. മുഖത്ത് ഒരു അടി നൽകിയാണ് ഇറങ്ങിപ്പോന്നത്- നവജിത്ത് പറഞ്ഞു.