വാഷിംഗ്ടൺ: സെർജിയോ ​ഗോറിനെ ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസഡർ ആയി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അധിക നികുതി ചുമത്തിയതിനെ തുടർന്ന് ഇന്ത്യ-അമേരിക്ക ബന്ധം വഷളായതിന് പിന്നാലെയാണ് തൻ്റെ ഏറ്റവും അടുത്ത സുഹൃത്തായ സെർജിയോ ​ഗോറിനെ ഇന്ത്യയിലെ അംബാസഡറായി ട്രംപ് നിയോ​ഗിച്ചിരിക്കുന്നത്. ദക്ഷിണ-മധ്യ ഏഷ്യയിലെ പ്രത്യേക പ്രതിനിധിയുടെ ചുമതലയും സെർജിയോ ​ഗോറിന് നൽകിയിട്ടുണ്ട്. വൈറ്റ് ഹൗസിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായാണ് സെർജിയോ ​ഗോർ അറിയപ്പെടുന്നത്.

വൈറ്റ് ഹൗസിലെ പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിലെ ഡയറക്ടറാണ് നിലവിൽ ട്രംപ്. എറിക് ​ഗസേറ്റിയ്ക്ക് പകരക്കാരനായാണ് സെർജിയോ ​ഗോർ ഇന്ത്യയിലേയ്ക്ക് എത്തുന്നത്. സെർജിയോ ​ഗോറിനെ ഇന്ത്യയിലെ അടുത്ത അംബാസിഡറായും തെക്ക്-മധ്യ ഏഷ്യയിലെ പ്രത്യേക പ്രതിനിധിയായും പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട് എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ​ഗോർ വളരെക്കാലമായി തൻ്റെ ഒപ്പം നിന്ന വലിയ സുഹൃത്താണെന്നും ട്രംപ് കുറിച്ചിരുന്നു.