തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ദി​യി​ൽ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രെ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന രീ​തി​യി​ൽ സം​സാ​രി​ച്ച ന​ട​ൻ സ​ലിം​കു​മാ​റി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി. നാ​ഷ​ണ​ൽ പ്ലാ​റ്റ്ഫോം ഫോ​ർ ദി ​റൈ​റ്റ്സ് ഓ​ഫ് ദി ​ഡി​സേ​ബി​ൾ​ഡ് ആ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യ​ത്.

യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്ക​വേ ഒ​രു യു​വാ​വി​നെ പ​രി​ഹ​സി​ച്ച​താ​ണ് വി​വാ​ദ​മാ​യ​ത്. ആ ​കു​ട്ടി​ക്ക് മാ​ന​സി​ക രോ​ഗ​മാ​ണെ​ന്നും ഊ​ളം​പാ​റ​യി​ൽ വെ​ച്ച് ക​ണ്ടു​വെ​ന്നും ഷോ​ക്ക​ടി​ച്ച​പ്പോ​ൾ പ​യ്യ​ന്‍റെ മാ​ന​സി​ക നി​ല ശ​രി​യാ​യി എ​ന്നു​മാ​ണ് സ​ലിം​കു​മാ​ർ പ​റ​ഞ്ഞ​ത്.

മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രെ പ​രി​ഹ​സി​ക്കു​ക​യും സ​മൂ​ഹ​ത്തി​ൽ അ​വ​ർ​ക്കെ​തി​രെ സ്റ്റി​ഗ്മ (മാ​റ്റി​നി​ർ​ത്ത​ൽ) സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ന​ട​ന്‍റെ വാ​ക്കു​ക​ളെ​ന്ന് മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രും എ​ൻ​പി​ആ​ർ​ഡി​യും ചൂ​ണ്ടി​ക്കാ​ട്ടി. 2017-ലെ ​മാ​ന​സി​കാ​രോ​ഗ്യ സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ഹാ​സ​ങ്ങ​ളും വി​വേ​ച​ന​വും ശി​ക്ഷാ​ർ​ഹ​മാ​ണ്.