ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന കേസിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് പുനരാരംഭിക്കും. ദേവസ്വം ബോർഡ് അടക്കമുള്ള കക്ഷികളുടെ വാദമാണ് ഇന്ന് ഭരണഘടനാ ബെഞ്ചിൽ നടക്കുക. യുവതീ പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം രണ്ടുദിവസം കൂടി തുടരുമെന്നും റിപ്പോർട്ടുകളുണ്ട്.
സുപ്രീംകോടതി ചീഫ്ജസ്റ്റീസ് സൂര്യകാന്താണ് ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് നേതൃത്വം നൽകുന്നത്. ജഡ്ജിമാരായ എം.എം.സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാർ, എ.ജെ. മസീഹ്, പി.ബി.വരാലെ, ആർ. മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവർക്കൊപ്പം ജസ്റ്റീസ് ബി.വി. നാഗരത്നയും ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായി.
കഴിഞ്ഞ ഏഴിനാണ് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വാദം കേൾക്കൽ തുടങ്ങിയത്. ശബരിമല യുവതീ പ്രവേശനത്തിൽ കൃതൃമായ നിലപാട് പറയാതെയാണ് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ സത്യവാംഗ്മൂലം നൽകിയത്.



