ശബരിമല: സന്നിധാനത്തും പമ്പയിലും വരുംദിവസങ്ങളിൽ ആകാശം പൊതുവെ മേഘാവൃതമായിരിക്കും. ഒന്നോ രണ്ടോ തവണ മിതമായതോ ശക്തമായതോ (മണിക്കൂറിൽ 1 മുതൽ 3 സെ.മീ വരെ) ആയ മഴക്കോ ഇടിമിന്നലോടുകൂടിയ മഴക്കോ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ടയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് നിലവിലുണ്ട്.
അതെസമയം സംസ്ഥാനത്ത് പല ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഡിസംബർ 2ന് റെഡ് അലേർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ രണ്ടാം തിയ്യതി ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടാണ് നാളെ. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടും നിലവിൽ വന്നിരിക്കുന്നു.
ശബരിമല കാലാവസ്ഥ മൂന്ന് ദിവസങ്ങളിൽ താഴെ പറയുന്നത് പ്രകാരമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.



