ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശ്രീറാംപുരയിലെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണം പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വർണം ആഭരണങ്ങളാണ്. ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരങ്ങൾ. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പരിശോധന തുടരുകയാണ്.
എസ്ഐയും സിഐയും അടങ്ങുന്ന 4 അംഗ സംഘമാണ് തെളിവെടുപ്പിന് എത്തിയത്. ബംഗലുരുവിലെ ഹോട്ടലിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ താമസിപ്പിച്ചായിരുന്നു തെളിവെടുപ്പ്. കർണാടക പൊലീസിൻറെ കനത്ത സുരക്ഷാ വലയത്തിലാണ് എസ്ഐടിയുടെ തെളിവെടുപ്പ്. പോറ്റിയുമായി അന്വേഷണം സംഘം ചെന്നൈ സ്മാർട് ക്രിയേഷൻസിൽ എത്തിയിരുന്നു.



