റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ തലവൻ യൂറി ബോറിസോവിനെ സ്ഥാനത്തുനിന്ന് നീക്കി. 2022 ജൂലായിലാണ് യൂറി പദവിയേറ്റെടുത്തത്.
മുൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു അദ്ദേഹം. നിലവിലെ ഉപഗതാഗത മന്ത്രി ദിമിത്രി ബകനോവ് അദ്ദേഹത്തിന് പകരക്കാരനാകും.ലൂണ-25 എന്ന ചാന്ദ്ര ദൗത്യത്തിന്റെ പരാജയമാണ് യൂറിയുടെ പിരിച്ചുവിടലിന് കാരണമെന്ന് പറയപ്പെടുന്നു.
2023 ഓഗസ്റ്റിൽ വിക്ഷേപിച്ച ലൂണ-25, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീഴുകയായിരുന്നു. 1976 ൽ ലൂണ-24 ന് ശേഷം റഷ്യ വിക്ഷേപിച്ച ആദ്യത്തെ ചാന്ദ്ര ലാൻഡറായിരുന്നു ലൂണ-25.



