ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഭാവി കരാറുകൾക്ക് യുഎസ് സമാധാന പദ്ധതി അടിസ്ഥാനമാകണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ.

ഉക്രെയ്ൻ പിന്മാറിയില്ലെങ്കിൽ സൈനിക മാർഗങ്ങളിലൂടെ ഭൂമി പിടിച്ചെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലുഹാൻസ്ക്, ഡൊണെറ്റ്സ്ക്, ഖേർസൺ, സപോരിഷിയ മേഖലകൾ ഉപേക്ഷിക്കണമെന്ന തന്റെ ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് പുടിൻ വ്യക്തമാക്കി. 

അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ നേതൃത്വത്തിലുള്ള സംഘം വരുന്ന ആഴ്ച പുതുക്കിയ സമാധാനപദ്ധതി ചർച്ച ചെയ്യാനായി റഷ്യയിലെത്താനിരിക്കെയാണ് പുടിന്റെ പ്രതികരണം. കരാറിൽ വരുത്തിയ മാറ്റങ്ങൾ ഈ ആഴ്ച അമേരിക്കൻ ആർമി സെക്രട്ടറി ഡാൻ ഡ്രിസ്‌കോളുമായി ചർച്ച ചെയ്യുമെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്‌കിയും വ്യക്തമാക്കി.