ടെൽ അവീവിലെ ഷേബ മെഡിക്കൽ സെന്ററിൽ നിന്ന് പുറത്ത് വന്നതിന് ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിനോടൊപ്പം ​ഗോണൻ എഴുതിയത് “എന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പ്” എന്നായിരുന്നു. മറ്റുള്ളവർ വിചാരിക്കുന്ന അത്രയും ലളിതമല്ലാത്ത ഒരു നിമിഷങ്ങളിലൂടെയാണ് കടന്നു പോയത്. കാരണം ഹമാസിൽ നിന്നും രക്ഷപെട്ടത് തന്നെ ഒരു കാര്യം.

നീണ്ടനാളത്തെ ​ഗാസയിലെ തടവ് അവളെ ആകെ മാറ്റിയിരുന്നു. അവിടെനിന്നും മോചിപ്പിക്കപ്പെട്ട് ആറ് മാസം നീണ്ടു നിന്ന ആശുപത്രി വാസം. ഒടുവിൽ റോമി ഗോണൻ വീട്ടിലേക്ക് മടങ്ങുമ്പോൾ ഇപ്പോഴും അവളുടെ ഹൃദയം ഗാസയിലെ ബന്ദികൾക്കൊപ്പമാണ്. പുനരധിവാസത്തിനും കൈയ്ക്ക് വെടിയേറ്റതിനെ തുടർന്നുണ്ടായ രണ്ട് ശസ്ത്രക്രിയകൾക്കും ശേഷമാണ്, ഗോണൻ ജീവിതത്തിലേക്ക് മടങ്ങുന്നത്.

“വേദന സഹിക്കുന്നു, ശസ്ത്രക്രിയകൾക്ക് വിധേയമാകുന്നു, എഴുന്നേറ്റു വീണ്ടും വീഴുന്നു. എനിക്ക് ഇനിയും ആശുപത്രിയിലേക്ക് തിരികെ വരണം- എന്റെ മൂന്നാമത്തെ ശസ്ത്രക്രിയയ്ക്കായി. എനിക്ക് സ്വാതന്ത്ര്യവും നിശബ്ദതയും ആവശ്യമാണെന്ന് തോന്നി. ഒന്നിനോടും ബന്ധിതയല്ല, എനിക്ക് ചെയ്യാൻ ഇഷ്ടമുള്ളത് മാത്രം ചെയ്യുന്നു,” അവൾ കുറിപ്പിൽ എഴുതി.

പുനരധിവാസ വേളയിൽ ആശുപത്രിയിലായിരുന്ന ഓരോ നിമിഷവും തന്നോടൊപ്പം നിന്നവരെ എല്ലാം അവൾ ആ കുറിപ്പിൽ ഓർത്തു. ഇസ്രായേൽ എല്ലാ നിമിഷവും എന്നോടൊപ്പം ഉണ്ടായിരുന്നതായി അവൾ പറയുന്നു. മാത്രമല്ല “ബന്ദികളോടൊപ്പമല്ലെങ്കിലും, എന്റെ ഹൃദയം ഗാസയിൽ അവരോടൊപ്പം തന്നെയാണ്,” അവൾ പറയുന്നു. 2023 ഒക്ടോബർ 7 ന് മരുഭൂമിയിലെ നോവ റേവിനു നേരെ ഹമാസ് നടത്തിയ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഗോണനെയും സുഹൃത്തുക്കളെയും തട്ടിക്കൊണ്ടുപോയത്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി അവരെ വിട്ടയക്കുകയായിരുന്നു.

ഹമാസ് ഭീകരർ രാജ്യത്തേക്ക് അതിക്രമിച്ചു കയറിയപ്പോൾ തെക്കൻ ഇസ്രായേലിൽ നിന്ന് തട്ടിക്കൊണ്ടുപോയ 49 പേർ ഇപ്പോഴും പലസ്തീനിൽ ബന്ദികളായി തുടരുകയാണ്. ആക്രമണത്തിൽ കൊല്ലപ്പെട്ട 1,200 പേരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. ഇവരുടെ തിരിച്ചുവരവിനായി ഗോണനെപോലെ ലോകമെങ്ങും പ്രതീക്ഷിയിലാണ്.