മസ്‌കത്ത് :ഒമാനില്‍ അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ദുകം വിലായത്തിലുണ്ടായ റോഡപകടത്തില്‍ എട്ട് പേര്‍ മരിച്ചു രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലാണ് അപകടം റിപ്പോര്‍ട്ട് ചെയ്തത്. മന്ത്രാലയത്തിലെ എമര്‍ജന്‍സി ടീം സംഭവ സ്ഥലത്തെത്തുകയും മൃതദേഹം നീക്കം ചെയ്യുകയും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
അപകടത്തിന്റെ കൂടുതല്‍ വിവരങ്ങളോ അപകടത്തില്‍ പെട്ടവരെ കുറിച്ചോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിന്റെ പങ്കുചേരുന്നതായും പരുക്കേറ്റവര്‍ക്ക് എളുപ്പത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു,



