സണ്ണി കല്ലൂപ്പാറ
ന്യൂയോര്‍ക്ക്: യോജേഴ്‌സ് സെന്റ് തോമസ് മാര്‍ത്തോമ്മ ചര്‍ച്ച് ഇടവക വികാരിയായി സേവനം അനുഷ്ടിച്ചതിന് ശേഷം മാര്‍ത്തോമ്മാ സഭയിലെ എപ്പിസ്‌കോപ്പുമായി വാഴിക്കപ്പെട്ട റൈറ്റ് റവ. സഖറിയാസ് മാര്‍ അപ്രേം എപ്പിസ്‌കോപ്പാ തിരുമേനിക്ക് ന്യൂയോര്‍ക്ക് യോജേഴ്‌സ് സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച്. കെന്നടി എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.

ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന സ്വീകരണ ചടങ്ങില്‍ ഇടവക വികാരി റവ. ജോണ്‍ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.

മറുപടി പ്രസംഗത്തിലൂടെ അഭിവന്ദ്യ എപ്പിസ്‌കോപ്പാ തിരുമേനി കൃതജ്ഞത അറിയിച്ചു. സെന്റ്. തോമസ് ചര്‍ച്ചിന്റെ കൊയര്‍ പാടിയ സ്വാഗത ഗാനം ശ്രദ്ധയമായിരുന്നു. റവ പി. എം. തോമസ് ആശംസാപ്രസംഗം നടത്തി.
ചര്‍ച്ചിന്റെ സ്‌നേഹോപഹാരം ചര്‍ച്ച് ട്രസ്റ്റി ബിജു. പി. വര്‍ഗീസ് അഭിവന്ദ്യ തിരുമേനിക്ക് സമര്‍പ്പിച്ചു. ചര്‍ച്ച് സെക്രട്ടറി സുനില്‍ എം വര്‍ഗീസ് സ്വാഗതവും, ചര്‍ച്ച് അക്കൗണ്ടന്റ് ഉല്ലാസ് പി. താന്നിക്കല്‍ നന്ദിയും രേഖപ്പെടുത്തി. റവ. റ്റി.കെ. ജോണ്‍ സമാപന പ്രാര്‍ത്ഥനയും നടത്തി.