കൊച്ചി: രാജിക്കത്ത് ഫെഫ്ക കൗൺസിൽ അംഗീകരിക്കാത്തതിനെ തുടർന്ന് ജനറൽ സെക്രട്ടറി സ്ഥാനം ബി. ഉണ്ണികൃഷ്ണൻ തുടരും. ഇന്ന് ഉച്ഛയോടെയാണ് വ്യക്തിപരമായ കാരണങ്ങളാൽ രാജിവെയ്ക്കുന്നുവെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചത്.
പുതിയ നേതൃത്വം വരട്ടേയെന്ന നിലപാടിലായിരുന്നു സംവിധായകൻ. എന്നാൽ രാജി സമർപ്പിച്ചതിന് പിന്നാലെ ഫെഫ്ക യോഗം ചേരുകയും ഉണ്ണികൃഷ്ണന്റെ രാജി സ്വീകരിക്കണ്ട എന്ന തീരുമാനമെടുക്കുകയുമായിരുന്നു.
സംഘടന രൂപവത്കരിച്ച കാലം മുതൽ ബി. ഉണ്ണികൃഷ്ണൻ നേതൃത്വത്തിലുണ്ട്.



