ബംഗാളില്‍ 2010നുശേഷം തയ്യാറാക്കിയ ഒ.ബി.സി പട്ടിക റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്ക് എതിരായ ഹർജി പരിഗണിക്കുമ്ബോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
2010-ന് ശേഷം ഒ.ബി.സി പട്ടികയില്‍ 77 വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയ ബംഗാള്‍ സർക്കാർ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്.

77 വിഭാഗങ്ങളില്‍ ഭൂരിഭാഗവും മുസ്ലിം വിഭാഗങ്ങള്‍ ആണ്. 1993-ലെ പിന്നാക്ക വിഭാഗ കമ്മീഷന്‍റെ നിയമത്തെ മറികടന്നാണ് 2010-ന് ശേഷം എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും നല്‍കിയതെന്ന് ആരോപിച്ച്‌ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ബംഗാള്‍ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് വിശദമായി വാദം കേള്‍ക്കുന്നതിന് ജനുവരി ഏഴിലേക്ക് മാറ്റി.