മംഗളൂരു: മൽപെ പഡുബിദ്രി ബീച്ചിൽ ബിക്കിനി മാത്രം ധരിച്ച് റീൽ ചിത്രീകരിക്കുകയായിരുന്ന യൂട്യൂബർ ഖ്യാതിശ്രീയെ മീൻപിടിത്ത തൊഴിലാളികൾ തടഞ്ഞു. പൊലീസും നാട്ടുകാർക്കൊപ്പം ചേർന്നതോടെ തിരിച്ചു പോകേണ്ടി വന്ന യൂട്യൂബർ പ്രതിഷേധം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
ടൂറിസത്തിന്റെ മറവിൽ കടപ്പുറം കാത്തുപോരുന്ന സംസ്കാര അതിര് വിടാൻ അനുവദിക്കില്ല എന്നായിരുന്നു നാട്ടുകാരുടെ നിലപാട്. പരിസരത്തൊക്കെ വീടുകളും കുടുംബവും ഉണ്ടെന്നും ഓർമിപ്പിച്ചു.
എന്നാൽ, തന്റെ ഭർത്താവിന്റെ ഷൂട്ടിങ്ങാണ് തടഞ്ഞതെന്നും പൊലീസ് അതിന് കൂട്ടുനിന്നെന്നും യൂട്യൂബർ പരാതിപ്പെട്ടു. യുവാവും യുവതിയും മോശം അവസ്ഥയിൽ ഷൂട്ടിങ് നടത്തുന്നു എന്ന നാട്ടുകാരുടെ പരാതിയിലാണ് പൊലീസ് ഇടപെട്ടതെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ. അരുൺ പറഞ്ഞു.



