പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ നശിപ്പിച്ച ഭീകരക്യാമ്പുകൾ പുനർനിർമ്മിക്കാൻ പാകിസ്ഥാൻ ഒരുങ്ങുന്നു. ലോഞ്ച് പാഡുകൾ, പരിശീലന ക്യാമ്പുകൾ തുടങ്ങിയവ പുനർനിർമ്മിക്കാൻ പാകിസ്ഥാൻ പദ്ധതിയിടുന്നതായാണ്  റിപ്പോർട്ടുകൾ. 

പാകിസ്ഥാൻ സൈന്യത്തിന്റെയും രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ (ഇന്റർ സർവീസസ് ഇന്റലിജൻസ്), പാകിസ്ഥാൻ സർക്കാരിന്റെയും പിന്തുണയോടെ പാക് അധീന കശ്മീരിലും സമീപ പ്രദേശങ്ങളിലും ഇവ പുനർനിർമ്മിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള വനപ്രദേശങ്ങളിലാണ്  പുതിയ ഭീകര ക്യാമ്പുകൾ നിർമ്മിക്കുന്നത്. പഹൽഗാം ലൂണി, പുത്വാൾ, ടിപ്പു പോസ്റ്റ്, ജാമിൽ പോസ്റ്റ്, ഉമ്രാൻവാലി, ചപ്രാർ ഫോർവേഡ്, ഛോട്ടാ ചാക്ക്, ജങ്ക്ലോറ എന്നിവിടങ്ങളിൽ പാകിസ്ഥാൻ തീവ്രവാദ പരിശീലന ക്യാമ്പുകൾ പുനർനിർമ്മിക്കുന്നുണ്ട്. തെർമൽ, റഡാർ, സാറ്റലൈറ്റ് നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയാണ് പുതിയ ക്യാമ്പുകൾ നിർമ്മിക്കുന്നതെന്നും ഇന്റലിജൻസ് വൃത്തങ്ങൾ റിപ്പോർട്ടിൽ പറയുന്നു.