ആര്‍ഡിഎക്സ് നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ്. തൃപ്പൂണിത്തുറ പോലിസാണ് നിര്‍മ്മാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വഞ്ചന, ഗൂഢാലോചന കുറ്റം ചുമത്തി തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് നടപടി. 

തൃപ്പൂണിത്തുറ സ്വദേശി അഞ്ജന അബ്രഹാം ആണ് സോഫിയ പോൾ, ജെയിംസ് പോൾ എന്നിവരുടെ നിര്‍മ്മാണ കമ്പനി വീക്കെന്‍റ് ബ്ലോക്ബസ്റ്റേര്‍സിനെതിരെ കേസ് നല്‍കിയത്.  സിനിമ നിർമാണത്തിനായി 6 കോടി നൽകിയ തനിക്ക് 30 ശതമാനം ലാഭവിഹിതം നൽക്കാമെന്ന ഉറപ്പ് പാലിച്ചില്ലെന്നാണ്  അഞ്ജന അബ്രഹാം ആരോപിക്കുന്നത്. 

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന് കീഴിൽ സോഫിയ പോൾ നിർമ്മിച്ച ചിത്രമാണ് ആര്‍ഡിഎക്സ്. ഷെയ്ൻ നിഗം, ആൻ്റണി വർഗീസ്, നീരജ് മാധവ് എന്നിവർക്കൊപ്പം ബാബു ആന്‍റണി, ലാൽ, മഹിമ നമ്പ്യാർ, ഐമ റോസ്മി സെബാസ്റ്റ്യൻ, മാലാ പാർവതി, ബൈജു സന്തോഷ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.