മന്ത്രിമാരായ ജി.ആര്‍.അനില്‍, വി. ശിവന്‍കുട്ടി എന്നിവര്‍ സംയുക്തമായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുന്നതായി ഗതാഗത കരാറുകാരുടെ പ്രതിനിധികള്‍ അറിയിച്ചു.
കരാറുകാര്‍ ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേയ്ക്ക് അടയ്ക്കേണ്ട തുക കുടിശ്ശിക ആയതിനെ തുടര്‍ന്ന് ബോര്‍ഡ് ചുമത്തിയ പിഴപ്പലിശ്ശ ഒഴിവാക്കണമെന്നാണ് സംഘടന ഉന്നയിച്ച മുഖ്യ ആവശ്യം. പ്രസ്തുത ആവശ്യം അനുവഭാവപൂര്‍വ്വം പരിഗണിക്കമെന്ന ഇരു മന്ത്രിമാരുടെയും നിര്‍ദ്ദേശം പരിഗണിച്ച് നവംബര്‍ 22ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം പരിശോധിച്ച് രമ്യമായ പരിഹാരം കണ്ടെത്താമെന്ന് ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. രാമചന്ദ്രന്‍ അറിയിച്ചു.