പത്തനംതിട്ട: പൊൻകുന്നം ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിലിൽ രാഹുൽ മാങ്കൂട്ടത്തിൽ ദർശനം നടത്തി. തിങ്കൾ വൈകിട്ടാണ് രാഹുൽ ദർശനം നടത്തിയത്. കോടതി വ്യവഹരങ്ങളിൽപെടുന്നവർ നീതി തേടി വഴിപാട് നടത്തുന്ന ക്ഷേത്രമാണിത്. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ കാലയളവിൽ ദിലീപ് പല തവണ ഇവിടെ എത്തിയിരുന്നു. ക്രിക്കറ്റ് കോഴ വിവാദത്തിൽ ശ്രീശാന്തും ദർശനം നടത്തിയിട്ടുണ്ട്. ബലാൽസംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മൂൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. ഇന്ന് സിംഗിൾ ബെഞ്ച് കേസ് പരിഗണിച്ചയുടനെ വിശദമായ വാദം കേൾക്കണമെന്ന് രാഹുലിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
കോടതി വ്യവഹാരങ്ങളില്‍ പെടുന്നവർ വഴിപാട് നടത്തുന്ന ക്ഷേത്രം, ജഡ്ജിയമ്മാവൻ കോവിലിൽ എത്തി രാഹുല്‍ മാങ്കൂട്ടത്തില്‍



