കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിച്ച് ശശി തരൂർ എം പി. ആരോപണങ്ങൾ ഉയരുമ്പോൾ ചിലർ രാജിവെക്കും. ചിലർ തുടരും, അത് ഓരോരുത്തരുടെയും മനസാക്ഷിയുടെ വിഷയമാണെന്ന് ശശി തരൂർ. കൊച്ചിയിൽ വച്ച് നടന്ന ഒരു സ്വകാര്യ പരിപാടിക്കിടെയാണ് പ്രതികരണം. കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്കില്ല. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുഖം വേണം. മറ്റു മുന്നണികൾക്കൊക്കെ മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാൽ കാണിക്കാൻ ആളുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും അങ്ങനെയാണ് പാർട്ടികൾ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ശശി തരൂരിന്റെ പ്രതികരണം. കോൺഗ്രസിന്റെ മുഖം ആകുമോയെന്ന ചോദ്യത്തിന് രാഷ്ട്രീയക്കാരനായി തുടരും എന്നാണ് ശശി തരൂർ മറുപടി നൽകിയത്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിച്ച് ശശി തരൂർ; ‘ആരോപണങ്ങൾ ഉയരുമ്പോൾ ചിലർ രാജിവെക്കും, മനസാക്ഷിയുടെ വിഷയം’



