രാഹുല്‍ തന്‍റെ കുടുംബ ജീവിതം തകർത്തെന്ന് കാട്ടിയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. നാട്ടുകല്‍ പൊലീസിലാണ് പരാതി നല്‍കിയത്. നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇയാള്‍ പരാതി സമർപ്പിച്ചിരുന്നു. പരാതി നല്‍കി ഒരു മാസമായിട്ടും നടപടി ഉണ്ടായില്ലെന്നും യുവാവ് പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

മൂന്നാം ബലാത്സംഗ കേസില്‍ രാഹുലിന് ഒരാഴ്ച മുമ്പ് ജാമ്യം ലഭിച്ചിരുന്നു. പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ബലാത്സംഗ കുറ്റം നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കോടതി ഉത്തരവിലുണ്ട്. വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനം എന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. എന്നാല്‍ നിലവിലെ വിവാഹബന്ധം വേർപ്പെടുത്താതെ എങ്ങനെ മറ്റൊരു ബന്ധത്തിലേക്ക് പോകാൻ കഴിയുമെന്ന് കോടതി ചോദിച്ചു.

പീഡനം നടന്നതായി പറയപ്പെടുന്നതിനു ശേഷവും എംഎല്‍എയുമായി സൗഹൃദ സംഭാഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാട്സ്‌ആപ്പ് ചാറ്റുകള്‍ അടക്കം തെളിവായി പ്രതിഭാഗം സമർപ്പിച്ചരുന്നു