പാർലമെൻ്റിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ഭരണഘടന ചർച്ചയിൽ സംസാരിക്കവെയാണ് രാഹുലിൻ്റെ പരാമർശം. ‘നമ്മുടെ ഭരണഘടനയിൽ ഇന്ത്യയൊന്നുമില്ല’ എന്ന ഹിന്ദുത്വ സൈദ്ധാന്തികൻ വിനായക് ദാമോദർ സവർക്കറുടെ പരാമർശത്തെ പരാമർശിച്ചാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്. മനുസ്മൃതി ഉപയോഗിച്ച് ഭരണഘടനയെ മറികടക്കണമെന്ന് സവർക്കർ വിശ്വസിച്ചിരുന്നുവെന്ന് ലോക്‌സഭയിൽ ഭരണഘടനയെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത് രാഹുൽ ഗാന്ധി പറഞ്ഞു.

“വി.ഡി സവർക്കർ, നമ്മുടെ ഭരണഘടനയിൽ ഇന്ത്യയിൽ ഒന്നുമില്ലെന്ന് അദ്ദേഹം തൻ്റെ രചനകളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഭരണഘടന സംരക്ഷിക്കുമെന്ന് നിങ്ങൾ (ബിജെപി) പറയുമ്പോൾ നിങ്ങൾ സവർക്കറെ പരിഹസിക്കുന്നു, നിങ്ങൾ സവർക്കറെ അധിക്ഷേപിക്കുന്നു, സവർക്കറെ അപകീർത്തിപ്പെടുത്തുകയാണ്.” രാഹുൽ പറഞ്ഞു.

ബി.ജെ.പിയെ മഹാഭാരതത്തിലെ ദ്രോണാചാര്യയുമായി താരതമ്യപ്പെടുത്തി, ഏകലവ്യയുടെ തള്ളവിരൽ മുറിച്ചതുപോലെ, ഇന്നത്തെ യുവാക്കളുടെ അഭിലാഷങ്ങളെ പാർട്ടി ഇല്ലാതാക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി