പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ‘സ്വർണം കട്ടത് ആരപ്പാ എന്ന് രാഹുൽഗാന്ധി ചോദിച്ചത്. ഈ വരികളിലൂടെ തന്നെ നിങ്ങൾക്ക് കേരളത്തിലെ തിരഞ്ഞെടുപ്പിൻ്റെ യാഥാർഥ്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽഗാന്ധി ‘സ്വർണം കട്ടത് ആരപ്പാ’ എന്ന് പറഞ്ഞയുടൻതന്നെ സദസ്സിൽനിന്ന് വൻ കരഘോഷമാണുയർന്നത്.

എൽഡിഎഫ് ശബരിമലയിൽനിന്ന് അയ്യപ്പൻ്റെ സ്വർണം കൊള്ളയടിച്ചു. അവിടെ ചെമ്പ് വെച്ചു. മറുവശത്ത് എല്ലാപ്രസംഗത്തിലും ക്ഷേത്രങ്ങളെക്കുറിച്ചും മതത്തെക്കുറിച്ചും പറയുന്നയാൾ ശബരിമലയെക്കുറിച്ച് മറന്നുപോയി. നരേന്ദ്രമോദി എവിടെയെല്ലാം പോകുമോ അവിടെയെല്ലാം മതത്തെക്കുറിച്ചും ക്ഷേത്രങ്ങളെക്കുറിച്ചും പ്രസംഗിക്കും. സിപിഎം നേതാക്കൾ കേരളത്തിലെ വലിയ ക്ഷേത്രത്തിൽനിന്ന് സ്വർണം കവർന്ന്, ക്ഷേത്രത്തെ അപമാനിച്ചിട്ടും നരേന്ദ്രമോദി കേരളത്തിലെത്തിയപ്പോൾ മൗനം പാലിച്ചു.

അദ്ദേഹത്തിന് കേരളത്തിലെത്തുമ്പോൾ എൽഡിഎഫിനെ പിന്തുണയ്ക്കണമോ ദൈവത്തെ പിന്തുണയ്ക്കണോ എന്നതിൽ സംശയമാണ്. അതുകൊണ്ട് അദ്ദേഹം ഇവിടെ എൽഡിഎഫിനെ പിന്തുണയ്ക്കുന്നു. അദ്ദേഹം യുഡിഎഫ് സർക്കാർ വരാൻ ആഗ്രഹിക്കുന്നില്ലന്നും രാഹുൽ ഗാന്ധി പറഞ്ഞു.