കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച വിവാദം വീണ്ടും നിയമപോരാട്ടത്തിലേക്ക് നീങ്ങുന്നു. രാഹുൽ ഗാന്ധിയുടെ പൗരത്വത്തെക്കുറിച്ച് ലഭിച്ച പരാതിയിൽ ഇതുവരെ സ്വീകരിച്ച നടപടികളുടെ എല്ലാ രേഖകളും ഫയലുകളും ഹാജരാക്കാൻ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. തിങ്കളാഴ്ചയാണ് കോടതി ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
കർണാടകയിൽ നിന്നുള്ള ബിജെപി പ്രവർത്തകൻ എസ്. വിഘ്‌നേഷ് ശിശിർ നൽകിയ ഹർജിയാണ് ഈ വിവാദത്തിന് പിന്നിൽ. രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും അതിനുള്ള തെളിവുകൾ തന്റെ കൈവശമുണ്ടെന്നുമാണ് ശിശിറിന്റെ അവകാശവാദം. രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നേരത്തെ ലക്നൗവിലെ വിചാരണ കോടതിയെ (എംപി-എംഎൽഎ കോടതി) സമീപിച്ചിരുന്നു.



