തിരുവനന്തപുരം: എഫ്ഐആർ കോപ്പി നൽകി രാഹുൽ ഈശ്വറിനെ ചോദ്യം ചെയ്യുകയാണെന്ന് ഭാര്യ ദീപ. സ്വന്തം വാഹനത്തിൽ സ്റ്റേഷനിലേക്കെത്തിയാൽ മതിയെന്നും ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും ഉദ്യേഗസ്ഥർ പറഞ്ഞതായി അവർ പറഞ്ഞു.
അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്നാണ് രാഹുലിനെതിരായ കേസ്. എന്നാൽ രാഹുൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നും അത് സാമൂഹികമാധ്യമങ്ങൾ അടക്കം പരിശോധിച്ചാൽ മനസ്സിലാകുമെന്നും ദീപ പറഞ്ഞു. ആദ്യം തൈക്കാട് സൈബർ പോലീസ് സ്റ്റേഷനിലേക്കാണ് പോകുന്നതെന്ന് പറഞ്ഞിരുന്നുവെങ്കിലും സ്റ്റേഷന് അടുത്തെത്താറായപ്പോൾ മാധ്യമപ്രവർത്തകർ ഉള്ളതിനാൽ എആർ ക്യാമ്പിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നുവെന്നും ദീപ പറഞ്ഞു.
തന്റെ ഫോൺ പരിശേധിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതായും ദീപ വ്യക്തമാക്കി. കേസ് നിൽക്കുന്നതല്ലെന്നും ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്നും അവർ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തുമോ എന്നതിൽ വ്യക്തതയില്ലെന്നും അവർ വ്യക്തമാക്കി.



