രാഹുലിനെതിരായ ആരോപണത്തില്‍ തെളിവുകള്‍ എവിടെയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. എതിർ പക്ഷത്ത് നില്‍ക്കുമ്ബോഴും രാഹുല്‍ മാങ്കൂട്ടത്തിലിനെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍ എന്നും അദ്ദേഹം സ്വന്തം യൂട്യൂബ് ചാനലിലൂടെ പറയുന്നു.

’30 സെക്കന്‍ഡ് ഉള്ള ഓഡിയോ ക്ലിപ്പ് 10 പ്രാവശ്യം പ്ലേ ചെയ്താല്‍ വലിയൊരു ഓഡിയോ ക്ലിപ്പ് ആകില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതില്‍ വീഴുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കാരണം അദ്ദേഹം ഈ സമ്മർദ്ധം താങ്ങില്ല. എതിർപക്ഷത്ത് നില്‍ക്കുന്നവ ആണെങ്കിലും സ്നേഹത്തോടെയും ബഹുമാനത്തോടെയും രാഹുല്‍ മാങ്കൂട്ടത്തിനോട് എനിക്ക് പറയാനുള്ളത് എടാ മണ്ടാ.. തിരിച്ചടിക്കടാ.. ഇല്ലെങ്കില്‍ നിന്നെ ചവിട്ടി തേച്ച്‌ ഇവന്മാർ കൊണ്ടുപോകും. നിന്റെ കൂടെ നിക്കുന്നവമാരും നാട്ടുകാരും അതില്‍ ഉണ്ടാകും. അവർക്ക് തെളിവ് ഒന്നും ഒരു വിഷയം അല്ല’ – രാഹുല്‍ ഈശ്വർ പറയുന്നു.

രാഹുല്‍ മാങ്കുത്തിലിനെതിരെ തെളിവ് എന്ന് പറഞ്ഞു കൊടുക്കുന്ന സാധനം എന്താണെന്നഅറിയാമോ? അത് നിങ്ങള്‍ കണ്ടിരിക്കണം. രാഹുല്‍ മാൻകൂട്ടത്തിലിന് 35 വയസ്സേ ഉള്ളൂ. ഇതുപോലെ പ്രതിഭയും കഴിവുമുള്ള നീ അടുത്ത അമ്ബതോ അറുപതോ വർഷം ഈ നാട്ടില്‍ നില്‍ക്കാനുള്ളതാണ്. നിന്റെ രാഷ്ട്രീയ ജീവിതം ഇവന്മാർ തീർക്കും. നീ ഒരുപക്ഷേ നാളെ മന്ത്രിയോ മുഖ്യമന്ത്രിയോ ആയി മാറേണ്ടതാണ്. രാഹുല്‍ മാങ്കൂട്ടത്തിനോട് ശക്തമായ എതിർപ്പുള്ളപ്പോഴും അദ്ദേഹത്തെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍.

ഇത്തരം കള്ള തെളിവുകള്‍ വെച്ച്‌ നിന്നെ കുടുക്കാന്‍ നോക്കുമ്ബോള്‍ നീ തിരിച്ചടിച്ച്‌ വാ തുറന്നില്ലെങ്കില്‍ നിന്നെ അവർ ഇല്ലാതാക്കും എന്ന് മനസ്സിലാക്ക്. നിന്നെയല്ല ഇതുപോലെ എത്ര പേരെ ഇങ്ങനെ ഇല്ലാതാക്കിയിട്ടുണ്ട്. ദിലീപിനെ, സിദ്ധിക്കിനെ എത്ര പേരെ ഇങ്ങനെ ഇല്ലാതാക്കിയിട്ടുണ്ട്. നട്ടെല്ലോടുകൂടി നിവിൻ പോളിയും വിജയബാബുവും തിരിച്ചടിച്ചുതുകൊണ്ടാണ് അവർ ഇവിടെ നിന്നത്. എന്ത് കോപ്പിലെ തെളിവാണ് ഇവിടെ ഉള്ളത് – എന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന് മാത്രം തെറ്റ് പറ്റി എന്ന് എങ്ങനെ പറയാനാകും. അദ്ദേഹവും ഒരു പെണ്‍കുട്ടിയും തമ്മില്‍ ഇവിടെ ശാരീരിക ബന്ധം ഉണ്ടായി. അതായത് പരസ്പര സമ്മതത്തോടുകൂടി ചെയ്ത ഒരു കാര്യം പിന്നീട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മാത്രം കുറ്റമായി കാണിച്ച്‌ അയാളുടെ രാഷ്ട്രീയ ജീവിതം തകർക്കുന്നതിലേക്ക് എത്തിക്കുകയാണ്. ഇവിടെ അദ്ദേഹം ചെയ്ത ക്രിമിനല്‍ ആക്ടിവിറ്റി എന്താണെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.