ആദ്യഘട്ടത്തിൽ 67 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ശാസ്തമംഗലം വാർഡിൽ മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോർട്‌സ് കൗൺസിൽ സെക്രട്ടറിയുമായ പദ്‌മിനി തോമസും വിവി രാജേഷ് കൊടുങ്ങന്നൂർ വാർഡിലും മത്സരിക്കും.
ഭരിക്കാൻ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനാണ് ലക്ഷ്യമെന്നും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അഴിമതി രഹിത അനന്തപുരി അതാണ് ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.തിരുമല വാർഡിൽ ദേവിമ, കരമനയിൽ കരമന അജി, നേമത്ത് എംആർ ഗോപൻ എന്നിവരും സ്ഥാനാർത്ഥികളാകും. പേരുർക്കടയിൽ ടിഎസ് അനിൽകുമാറും കഴക്കൂട്ടത്ത് അനിൽ കഴക്കൂട്ടവുമായിരിക്കും ബിജെപി സ്ഥാനാർത്ഥി.



