വയനാട് എംപി പ്രിയങ്ക ഗാന്ധി വിവിധ പരിപാടികളിൽ പങ്കെടുക്കാനായി ഇന്ന് മണ്ഡലത്തിലെത്തും. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിൽ 
മൂന്നു ദിവസങ്ങളിലായി പ്രിയങ്കാ ഗാന്ധി പങ്കെടുക്കും. 

ബൂത്ത് തല നേതാക്കന്മാരുടെ കൺവെൻഷനുകളിലും പങ്കെടുക്കും. 

ഇന്ന് വൈകിട്ട് പെരുന്നാൾ നടക്കുന്ന പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലും പ്രിയങ്കാ ഗാന്ധി സന്ദർശനം നടത്തും.