പ്രിയദര്‍ശിനി സൗജന്യയാത്ര തുടങ്ങിയ ഇന്നലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്തത് പതിമൂന്ന് ലക്ഷത്തിലേറെ വനിത യാത്രികര്‍. കൃത്യമായി പറഞ്ഞാൽ 13,29,938 വനിതകൾ.

കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് അഞ്ചര ലക്ഷത്തിലധികം വനിതാ യാത്രികരുടെ വര്‍ധനയാണ് ഇന്നലെയുണ്ടായത്.

5,95,245 വനിതാ യാത്രക്കാരുടെ വര്‍ധനവുണ്ടായി . ഇന്നലെ സീറോ ടിക്കറ്റില്‍ യാത്ര ചെയ്തത് 7,83,115 വനിതാ യാത്രക്കാരാണ്. സീറോ ടിക്കറ്റ് വരുമാന നഷ്ടം 1,59,56,801 രൂപയാണ്. പുരുഷ യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവുമുണ്ടായി.