ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ സു​രേ​ന്ദ്ര​ന​ഗ​ർ ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ സ്വ​കാ​ര്യ ബ​സും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് നാ​ല് യാ​ത്ര​ക്കാ​ർ മ​രി​ച്ചു, 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചോ​ട്ടി​ല-​രാ​ജ്കോ​ട്ട് ദേ​ശി​യ​പാ​ത​യി​ൽ സാം​ഗാ​നി​ക്ക് സ​മീ​പം പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്നു രാ​ജ്കോ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സ്. മു​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​ക്ക് പി​ന്നി​ൽ ബ​സ് ഇ​ടി​ച്ചു. കൂ​ട്ടി​യി​ടി​ക്ക് പി​ന്നാ​ലെ ബ​സി​ലേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് ബ​സി​ൽ ഏ​ക​ദേ​ശം 40 പേ​രു​ണ്ടാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന ​സേ​ന ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​അ​ണ​ക്കാ​നാ​യ​ത്.

പ​രി​ക്കേ​റ്റ 10 പേ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.