രണ്ട് ദിവസത്തെ ബ്രൂണെ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച സിംഗപ്പൂരിലേക്ക് പുറപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന് ശേഷം 40 വർഷത്തിനിടെ  രാഷ്ട്രം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് പ്രധാനമന്ത്രി മോദി.

കഴിഞ്ഞ ദിവസം, ബ്രൂണെ സുൽത്താൻ ഹസ്സനൽ ബോൾകിയയുമായി തലസ്ഥാനമായ ബന്ദർ സെരി ബെഗവാനിലെ ഔദ്യോഗിക വസതിയായ ഇസ്താന നൂറുൽ ഇമാനിൽ വെച്ച് അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തി. ചർച്ചകൾക്ക് ശേഷം സുൽത്താൻ ഒരുക്കിയ വിരുന്നിലും അദ്ദേഹം പങ്കെടുത്തു.

“ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിലും ഇന്തോ-പസഫിക് കാഴ്ചപ്പാടിലും ബ്രൂണെ ഒരു പ്രധാന പങ്കാളിയാണ്. ഇന്ത്യ എല്ലായ്പ്പോഴും ആസിയാൻ സമാധാനത്തിന് മുൻഗണന നൽകുന്നു, അത് തുടരും,” പ്രധാനമന്ത്രി മോദി ചടങ്ങിൽ പറഞ്ഞു.