തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന നിലയിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെയോ നേതാക്കളെയോ ഉപദേശിക്കുന്നതിന് 100 കോടിയിലധികം രൂപയാണ് ഫീസായി ഈടാക്കുന്നതെന്ന് ജാൻ സൂരജ് കൺവീനർ പ്രശാന്ത് കിഷോർ പറഞ്ഞു.

ബിഹാറിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന നിലയിൽ തൻ്റെ ഫീസ് വെളിപ്പെടുത്തി പ്രശാന്ത് കിഷോർ രംഗത്തെത്തിയത്.

ബെലഗഞ്ചിലെ ഒരു പരിപാടിയിൽ സംസാരിക്കവെ, മുസ്ലീം സമുദായാംഗങ്ങൾ ഉൾപ്പടെയുള്ള സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം തൻ്റെ കാമ്പെയ്‌നുകൾക്ക് എങ്ങനെ ഫണ്ട് നൽകുന്നുവെന്ന് ആളുകൾ തന്നോട് പതിവായി ചോദിക്കുന്നതായി വിശദീകരിച്ചു.