തിരുവനന്തപുരം: ഓഫീസ് കെട്ടിട വിവാദത്തിൽ പ്രതികരണവുമായി എംഎൽഎ വി കെ പ്രശാന്ത്. സാധാരണ ജനങ്ങൾക്ക് വേണ്ടിയാണ് ശാസ്തമംഗലത്ത് എംഎൽഎ ഓഫീസ് കഴിഞ്ഞ് ഏഴു വർഷമായി പ്രവർത്തിക്കുന്നത്. ഇനിയും അത് തുടരുക തന്നെ ചെയ്യുമെന്നും വി കെ പ്രശാന്ത് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. എന്തിനാണ് ശാസ്തമംഗലത്ത് എംഎൽഎ ഓഫീസ്, അത് എംഎൽഎ കോട്ടേഴ്സിന്റെ രണ്ടാമത്തെ നിലയിൽ വെച്ചുകൂടെ എന്ന് പറയുന്നവർക്കുള്ള മറുപടിയാണിതെന്നും വി കെ പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു. വീൽചെയറിൽ ഇരിക്കുന്ന ഒരാൾക്കൊപ്പമുള്ള ചിത്രവും ചേർത്താണ് പോസ്റ്റ്.
വി കെ പ്രശാന്ത് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
‘എന്തിനാണ് ശാസ്തമംഗലത്ത് MLA ഓഫീസ് അത് എംഎൽഎ കോട്ടേഴ്സിന്റെ രണ്ടാമത്തെ നിലയിൽ വെച്ചുകൂടെ എന്ന് പറയുന്നവർക്കുള്ള മറുപടി …
സാധാരണ ജനങ്ങൾക്ക് വേണ്ടിയാണ് ശാസ്തമംഗലത്ത് എംഎൽഎ ഓഫീസ് കഴിഞ്ഞ് ഏഴു വർഷമായി പ്രവർത്തിക്കുന്നത് , ഇനിയും അത് തുടരുക തന്നെ ചെയ്യും ❣️’- വി കെ പ്രശാന്ത് എംഎൽഎ



