എൻ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി. അനുമതിയില്ലാതെ മാധ്യമങ്ങളോട് സർക്കാരിനെതിരെ പ്രതികരിച്ചതിനെ തുടർന്നാണ് നടപടി എന്നാണ് . ഇത് എട്ടാം തവണയാണ് പ്രശാന്തിനെതിരെ നടപടി സ്വീകരിക്കുന്നത്. നിലവിൽ അദ്ദേഹം സസ്പെൻഷനിലാണ്.

റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് പുതിയ നടപടി ആരംഭിച്ചത്. ചീഫ് സെക്രട്ടറിയാണ് പ്രശാന്തിന് നോട്ടീസ് നൽകിയത്. ഡോ. എ ജയതിലക്നെതിരെ ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് പ്രശാന്തിനെ 2024 നവംബർ 11ന് സസ്പെൻഡ് ചെയ്തത്. സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തിയ വിമർശനങ്ങളാണ് നടപടിക്ക്  കാരണം.

അതേ ദിവസം മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തിൽ കെ ഗോപാലകൃഷ്ണൻനെയും സസ്പെൻഡ് ചെയ്തിരുന്നു. കേരള സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യമായാണ് രണ്ട് ഉദ്യോഗസ്ഥരെ ഒരേ ദിവസം സസ്പെൻഡ് ചെയ്തത്. എന്നാൽ പിന്നീട് ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ പിൻവലിച്ചപ്പോൾ പ്രശാന്തിനെതിരായ നടപടി വിവിധ ഘട്ടങ്ങളിലായി തുടരുകയായിരുന്നു.