കുടിയേറ്റ തടവുകാരുടെ ആത്മീയ സംരക്ഷണം ഉറപ്പാക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ ആവശ്യപ്പെട്ടു. അമേരിക്കൻ ഗവൺമെന്റിന്റെ കൂട്ടനാടുകടത്തൽ നയങ്ങൾ, വർഷങ്ങളായി പ്രശ്നങ്ങളില്ലാതെ ജീവിച്ചിരുന്ന പലരെയും ആഴത്തിൽ ബാധിക്കുന്നുണ്ടെന്ന് കാസിൽ ഗാൻഡോൽഫോയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പാപ്പ പറഞ്ഞു.

“കുടിയേറ്റ തടവുകാരിൽ പലരും കുടുംബങ്ങളിൽ നിന്ന് ഏറെ നാളായി വേർപിരിഞ്ഞിരിക്കുകയാണ്. അവരുടെ ആത്മീയ ആവശ്യങ്ങളും പരിഗണിക്കപ്പെടണം.” പാപ്പ കൂട്ടിച്ചേർത്തു. അമേരിക്ക – വെനസ്വേല സംഘർഷത്തെ കുറിച്ചും പാപ്പാ ആശങ്ക പ്രകടിപ്പിച്ചു. ഹിംസ ഒരിക്കലും വിജയം നൽകില്ല, സംവാദമാണ് പരിഹാരമാർഗം എന്ന് പാപ്പ ചൂണ്ടികാട്ടി. എല്ലാ ജനതകളുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുന്ന നീതി അനിവാര്യമാണെന്നും പാപ്പ പറഞ്ഞു.