രാഷ്ട്രീയ, സാമൂഹ്യ അനീതികൾക്കെതിരെ ശബ്ദമുയർത്തി ലെയോ പതിനാലാമൻ പാപ്പ. പട്ടിണിയെ യുദ്ധായുധമായി ഉപയോഗിക്കുക, സാധാരണക്കാരുടെ തൊഴിൽമേഖലയിൽ തടസ്സങ്ങളുണ്ടാക്കുക, സാധാരണക്കാരെ കൂടുതൽ ദരിദ്രരാക്കുന്ന സാഹചര്യങ്ങൾ, ഭൂമിയിലെ എല്ലാ മനുഷ്യർക്കും വേണ്ട ഭക്ഷണം ഉത്പാദിപ്പിക്കാനുള്ള സാധ്യതകൾ ഉള്ളപ്പോഴും അനേകർ പട്ടിണി കിടക്കേണ്ടിവരുന്ന അവസ്ഥ തുടങ്ങിയ സാമൂഹ്യ, രാഷ്ട്രീയ അനീതികൾക്കെതിരെ ലെയോ പതിനാലാമൻ പാപ്പ.

“യുദ്ധ തന്ത്രമായി ആളുകളെ അന്യായമായി പട്ടിണിക്കിടുന്നതും, കൃഷിയിടങ്ങൾ തീയിട്ട് നശിപ്പിക്കുന്നതും, കന്നുകാലികളെ മോഷ്ടിക്കുന്നതും, മാനവികസഹായമെത്തിക്കുന്നത് തടയുന്നതും പോലെയുള്ള, സായുധ നിയമവിരുദ്ധ സംഘങ്ങളുടെ അനീതി നിറഞ്ഞ പ്രവൃത്തികൾ നിരാശയോടെ നാം കണ്ടുകൊണ്ടിരിക്കുകയാണ്. സാധാരണ ജനം ദാരിദ്ര്യം കൊണ്ട് തളരുമ്പോൾ, രാഷ്ട്രീയപ്രമുഖർ ശിക്ഷിക്കപ്പെടാതെ തടിച്ചുകൊഴുക്കുന്നു. ഇത്തരം ദുരുപയോഗങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്താനും, തെറ്റിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുമുള്ള സമയമാണിത്” സാമൂഹ്യമാധ്യമമായ എക്‌സിൽ പാപ്പ കുറിച്ചു.