ലെബനനിൽ നടത്തിയ അപ്പസ്തോലിക സന്ദർശനത്തിന്റെ അവസാന ദിവസത്തിന്റെ തുടക്കത്തിൽ, പാപ്പ എത്തിയത് മാനസിക വൈകല്യമുള്ളവരുടെ പരിചരണത്തിനായി സമർപ്പിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നായ ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സ് ഓഫ് ദി ക്രോസ് നടത്തുന്ന ആശുപത്രിയിലേക്കാണ്.

2020 ഓഗസ്റ്റിൽ നൂറുകണക്കിന് ആളുകളുടെ മരണത്തിന് കാരണമായ സ്ഫോടനം നടന്ന ബെയ്റൂട്ട് തുറമുഖത്ത് എത്തി പാപ്പ നിശബ്ദമായി പ്രാർഥിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അഭിവാദ്യം ചെയ്ത ശേഷം, പാപ്പ ‘ബെയ്റൂട്ട് വാട്ടർഫ്രണ്ടിൽ’ ദിവ്യബലി അർപ്പിക്കുന്നതിനായി പോയി. അവിടെ പാപ്പയുടെ സന്ദർശനത്തിന്റെ അവസാനദിനത്തിൽ ദിവ്യബലിയിൽ സംബന്ധിക്കാനായി ഒത്തുകൂടിയിരിക്കുന്നത് ഏകദേശം ഒരുലക്ഷത്തോളം വിശ്വാസികളാണ്.

‘നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ’ എന്ന ഫ്രഞ്ച് ഭാഷയിലുള്ള എപ്പിസ്കോപ്പൽ ആശംസയോടെയാണ് പരിശുദ്ധ പിതാവ് ദിവ്യബലി ആരംഭിച്ചത്