കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ പേപ്പല്‍ ധ്യാനകേന്ദ്രത്തില്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന അവധിക്കാലം ആരംഭിച്ചു. റോമിലെ വേനല്‍ക്കാല ചൂടില്‍ നിന്ന് ഒന്ന് മാറി നില്‍ക്കാനും കരകയറാനും കൂടി ആഗ്രഹിച്ചാണ് 69 കാരനായ ലിയോ പതിനാലാമന്‍ മാര്‍പാപ്പാമാരുടെ വേനല്‍ക്കാല വസതിയായി അറിയപ്പെടുന്ന കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോ പ്രദേശത്തുള്ള വസതിയില്‍ എത്തിയത്.
‘ശരീരവും ആത്മാവും പുനസ്ഥാപിക്കാന്‍ എല്ലാവര്ക്കും ഒരു അവധിക്കാലം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’- ശനിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാര്‍ത്ഥനയ്ക്കിടെ വത്തിക്കാനില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ലിയോ പതുന്നാലാമന് പറഞ്ഞു. ജൂലൈ 20 ന് വത്തിക്കാനില്‍ തിരികെയെത്തും.
മാര്‍പാപ്പ എന്ന നിലയില്‍ തന്റെ ആദ്യ പ്രസംഗത്തില്‍ തന്നെ, തന്നെ തിരഞ്ഞെടുത്ത കര്‍ദ്ദിനാള്‍മാരോട്, കത്തോലിക്കാ സഭയില്‍ അധികാരം പ്രയോഗിക്കുന്ന ഏതൊരാളും സ്വയം ചെറുതാക്കണമെന്നും അങ്ങനെ ക്രിസ്തു മാത്രം നിലനില്ക്കണമെന്നും ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ പറഞ്ഞിരുന്നു. അന്ന് മുതല്‍, വാക്കിലും പ്രവൃത്തിയിലും, ലിയോ പതിന്നാലാമന്‍ ആ റോളിലേക്ക് ഏതാണ്ട് മാറാന്‍ ശ്രമിക്കുകയായിരുന്നു.
69 കാരനായ അഗസ്തീനിയന്‍ മിഷനറി, ശാന്തവും, ആഡംബരമില്ലാത്തതും, കൂടുതല്‍ സംയമനം പാലിക്കുന്നതുമായ ഒരു പോപ്പ് ആകാന്‍ ശ്രമിക്കുകയാണ്. മെയ് 8 ന് ചരിത്രപരമായ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ഇടവേളയില്‍ ആറ് ആഴ്ചത്തെ അവധിക്കാലം ആരംഭിക്കുമ്പോള്‍ ഈ വാരാന്ത്യത്തില്‍ അദ്ദേഹം കൂടുതല്‍ അപ്രത്യക്ഷനാകും. റോമിന് തെക്ക് ആല്‍ബന്‍ തടാകത്തിലെ പാപ്പയുടെ വേനല്‍ക്കാല വിശ്രമ കേന്ദ്രമായ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയുടെ താരതമ്യേന തണുത്ത കാലാവസ്ഥയിലേക്ക് റോമന്‍ ചൂടില്‍ നിന്ന് രക്ഷപ്പെടാനുള്ള പാപ്പല്‍ പാരമ്പര്യമാണ് ലിയോ പതിനാലാമന്‍ പുനരാരംഭിക്കുന്നത്.