ഹൃദയത്തെ പ്രകാശിപ്പിക്കുകയും സമാധാനത്തിന്റെ പാതയിൽ നമ്മെ നിലനിർത്തുകയും ചെയ്യുന്ന യേശുവിലേക്കാണ് ഈ ആഗമനകാലത്തിൽ നാം നോക്കേണ്ടതെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ എത്തിച്ചേർന്ന വിശ്വാസികളോട്, ഡിസംബർ ഒന്നിന് ആഞ്ചലൂസ് പ്രാർഥനയ്ക്കു മുന്നോടിയായുള്ള തന്റെ പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

ഭൂമിയിലെ കാര്യങ്ങൾ മനസ്സിലാക്കാൻ സ്വർഗത്തിലേക്കു നോക്കണമെന്നു നിർദേശിച്ച പാപ്പ, ജീവിതത്തിലെ തിരിച്ചടികൾ നമ്മെ ഭാരപ്പെടുത്തുകയും നിരുത്സാഹിപ്പിക്കുകയും നമ്മിലേക്കുതന്നെ ഉൾവലിയാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് ഓർമിപ്പിച്ചു. “നമ്മുടെ തല ഉയർത്താൻ യേശു നമ്മെ ക്ഷണിക്കുന്നു. “നമ്മെ രക്ഷിക്കാനാഗ്രഹിക്കുന്ന അവന്റെ സ്‌നേഹത്തിൽ വിശ്വസിക്കുക. അത് നമ്മുടെ അസ്തിത്വത്തിന്റെ എല്ലാ സാഹചര്യങ്ങളിലും അടുത്തുവരുന്നു. അത് നമുക്ക് വീണ്ടും പ്രത്യാശ കണ്ടെത്തുന്നതിന് ഒരിടം നൽകുകയും ചെയ്യുന്നു” – പാപ്പ പറഞ്ഞു.