സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ ഉദ്ഘാടന ചടങ്ങിനു മുൻപ് വി. പത്രോസിന്റെ കസേര കാണാനെത്തി ഫ്രാൻസിസ് പാപ്പ. ചടങ്ങിലെ വിശുദ്ധ കുർബാനയിൽ അധ്യക്ഷത വഹിക്കുന്നതിനുമുൻപാണ് വി. പത്രോസിന്റെ കസേരയുടെ തിരുശേഷിപ്പ് പാപ്പ സന്ദർശിച്ചത്.

ബുധനാഴ്ച രാവിലെ സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ രണ്ടാം ഭാഗത്തിന്റെ പ്രാരംഭകുർബാനായ്ക്കു മുമ്പ്, ഫ്രാൻസിസ് പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ഒട്ടോബോണി സക്രാരിയിലേക്ക് എത്തിച്ചേരുകയും അവിടെ വി. പത്രോസിന്റെ പ്രഥമസ്ഥാനത്തെ പ്രതീകപ്പെടുത്തുന്ന തടികൊണ്ടുള്ള പുരാതന സിംഹാസനം കാണുകയും ചെയ്തു.

2025-ലെ പ്രത്യാശയുടെ ജൂബിലിക്കു മുന്നോടിയായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പ്രധാന അൾത്താരയുടെ മുകളിലുള്ള പ്രശസ്തമായ മേലാപ്പ്, ബെർണിനിയുടെ ബാൽഡാച്ചിനോയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായിട്ടാണ് ഓട്ടോബോണിയിലേക്കു മാറ്റിയത്.