ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലെ അപ്പസ്തോലിക് ന്യൂൺഷ്യേച്ചറിൽ എത്തിയ ഫ്രാൻസിസ് പാപ്പയെ സ്വീകരിച്ചത് ഒരു കൂട്ടം അഭയാർത്ഥികളായിരുന്നു. ജെസ്യൂട്ട് അഭയാർത്ഥി സർവീസ് ഏറ്റെടുത്ത ആളുകളാണ് ഇവർ. അതോടൊപ്പം ഡൊമിനിക്കൻ സന്യാസിനികൾ വളർത്തിയ അനാഥരായ കുട്ടികളും ഉണ്ടായിരുന്നു.

13 മണിക്കൂർ നീണ്ട വിമാന യാത്രയ്ക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പ ഇന്ന് രാവിലെ ജക്കാർത്തയിൽ എത്തിച്ചേർന്നു. 11 ദിവസം നീളുന്ന യാത്രയിൽ പാപ്പുവ ന്യൂ ഗിനിയ, ഈസ്റ്റ് ടിമോർ, സിംഗപ്പൂർ എന്നിവിടങ്ങൾ സന്ദർശിക്കും. നാളെ സെപ്റ്റംബർ നാല് ബുധനാഴ്ച രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങോടെ പാപ്പായുടെ തിരക്കേറിയ കൂടിക്കാഴ്ചകൾ ആരംഭിക്കും.

ഇന്തോനേഷ്യയിൽ പാപ്പാ സെപ്റ്റംബർ ആറുവരെ തുടരും. അധികാരികളുമായുള്ള കൂടിക്കാഴ്ചയും ബിഷപ്പുമാരുമായും സന്യാസസമൂഹങ്ങളുമായും കൂടിക്കാഴ്ച നടത്തും. ഇസ്തിഖ്‌ലാൽ മസ്ജിദിൽ നടക്കുന്ന മതസൗഹാർദ്ധ സമ്മേളനത്തിലും പാപ്പാ പങ്കെടുക്കും. സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയിലും പാപ്പാ അധ്യക്ഷത വഹിക്കും.