തിരുവനന്തപുരം: പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലെ ലാത്തിച്ചാർജിനെതിരേ രൂക്ഷവിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. പോലീസും ഗുണ്ടകളും ചേർന്ന് പാർട്ടി ഓഫീസിൽ നടത്തിയത് മൃഗീയമായ ആക്രമണമെന്ന് ബാലൻ പ്രതികരിച്ചു.
സമാധാനം കാത്തുസൂക്ഷിക്കേണ്ട പോലീസ് തലങ്ങും വിലങ്ങും പ്രവർത്തകരെ തല്ലിയെന്നും ബാലൻ വിമർശിച്ചു. പാലക്കാട് യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷമാണ് ലാത്തിച്ചാർജിൽ കലാശിച്ചത്.
യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രകടനത്തിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ ചില്ലുകുപ്പി എറിയുകയായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ സംഘടിച്ച പ്രവര്‍ത്തകര്‍ കുപ്പി എറിഞ്ഞതോടെയാണ്
പോലീസ് ഇടപെട്ടത്.



