ഹൈ​ദ​രാ​ബാ​ദ്: ബൈ​ക്ക് ഓ​ടി​ക്കു​ന്ന​തി​നി​ടെ പി​ന്നി​ലി​രു​ന്ന അ​മ്മാ​യി​യ​മ്മ​യെ ഹെ​ൽ​മ​റ്റി​ന് അ​ടി​ച്ച് കൊ​ന്ന യു​വാ​വ് പി​ടി​യി​ൽ. സ്നേ​ഹി​ത് (28) എ​ന്ന യു​വാ​വാ​ണ് അ​മ്മ​യി​യ​മ്മ കെ. ​അ​രു​ണ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

അ​രു​ണ​യു​മാ​യി ബൈ​ക്കി​ൽ പോ​കു​ന്ന​തി​നി​ടെ അ​പ​സ്മാ​രം ഇ​ള​കി വീ​ണെ​ന്ന് വി​ശ​ദ​മാ​ക്കി​യാ​ണ് സ്നേ​ഹി​ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​രു​ണ​യെ സ്നേ​ഹി​ത് ആ​ക്ര​മി​ച്ചെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഒ​രു വ​ർ​ഷം മു​ന്പാ​യി​രു​ന്നു സ്നേ​ഹി​തും അ​രു​ണ​യു​ടെ മ​ക​ൾ കാ​വ്യ​യും വി​വാ​ഹി​ത​രാ​യ​ത്. വി​വാ​ഹ ശേ​ഷം ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. കാ​വ്യ​യു​ടെ പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ച് സ്നേ​ഹി​ത് അ​രു​ണ​യോ​ട് പ​രാ​തി പ​റ​ഞ്ഞി​രു​ന്നു.

ഏ​പ്രി​ൽ 29 ന് ​അ​രു​ണ​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ സ്നേ​ഹി​ത്, ഹോ​ട്ട​ലി​ൽ നി​ന്ന് ഭ​ക്ഷ​ണം വാ​ങ്ങി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ന​ർ​ബ​ന്ധി​ച്ച് ബൈ​ക്കി​ന് പി​ന്നി​ലി​രു​ത്തി കൊ​ണ്ടു​പോ​യി. യാ​ത്ര​ക്കി​ട​യി​ൽ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും പെ​ട്രോ​ൾ ടാ​ങ്കി​ന് മു​ക​ളി​ൽ വ​ച്ചി​രു​ന്ന ഹെ​ൽ​മെ​റ്റ് എ​ടു​ത്ത് അ​രു​ണ​യെ ബൈ​ക്കി​ലി​രു​ന്ന് ത​ന്നെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ടി​യേ​റ്റ് നി​ല​ത്ത് വീ​ണ അ​രു​ണ​യെ അ​പ​സ്മാ​ര ബാ​ധി​ത​യാ​യി വീ​ണ​തെ​ന്ന പേ​രി​ൽ സ്നേ​ഹി​ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​ക്കി​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ടങ്ങു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ സ്നേ​ഹി​തി​ന്‍റെ വാ​ക്കു​ക​ളി​ൽ സം​ശ​യം തോ​ന്നി​യ കാ​വ്യ സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. സ്നേ​ഹി​ത് അ​രു​ണ​യെ അ​ടി​ക്കു​ന്ന​തും ബൈ​ക്കി​ൽ നി​ന്ന് വീ​ഴു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

ഇ​തേ തു​ട​ർ​ന്ന് കാ​വ്യ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു.