കൊ​ച്ചി: മ​ദ്യ​ല​ഹ​രി​യി​ല്‍ സ​ലൂ​ണ്‍ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍. പ​ന​മ്പി​ള്ളി ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ സു​ഭാ​ഷാ​ണ് പി​ടി​യി​ലാ​യ​ത്. മു​ടി വെ​ട്ടി​യ​തി​ന് കൂ​ടു​ത​ൽ തു​ക വാ​ങ്ങി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ക​ട​യി​ലെ​ത്തി​യ ഇ​യാ​ള്‍ ചു​റ്റി​ക​കൊ​ണ്ട് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്. എ​റ​ണാ​കു​ളം സൗ​ത്ത് പാ​ല​ത്തി​ന് താ​ഴെ മെ​ട്രോ എ​ന്ന സ​ലൂ​ണി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം.

ചു​റ്റി​കൊ​ണ്ട് സ​ലൂ​ണ്‍ ജീ​വ​ന​ക്കാ​ര​നാ​യ നി​സാ​മു​ദ്ദീ​നെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ജീ​വ​ന​ക്കാ​ര്‍​ക്ക് നേ​രെ അ​സ​ഭ്യ​വ​ര്‍​ഷം ന​ട​ത്തു​ക​യും ചെ​യ്തു. നി​സാ​മു​ദ്ദീ​ന്‍റെ കൈ​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ടാ​ഴ്ച മു​മ്പ് 100 രൂ​പ ന​ല്‍​കി സു​ഭാ​ഷ് സ​ലൂ​ണി​ല്‍​നി​ന്നു മു​ടി വെ​ട്ടി​യി​രു​ന്നു. എ​ന്നാ​ല്‍ മ​റ്റൊ​രു സ്ഥ​ല​ത്ത് 80 രൂ​പ​യാ​ണ് മു​ടി വെ​ട്ടാ​ന്‍ വാ​ങ്ങി​യ​ത്.

20 രൂ​പ കൂ​ടു​ത​ല്‍ വാ​ങ്ങി​യെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​യാ​ള്‍ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. പോ​ലീ​സ് എ​ത്തി അ​റ​സ്റ്റ് ചെ​യ്തി​ട്ടും ഇ​യാ​ള്‍ അ​സ​ഭ്യ​വ​ര്‍​ഷം തു​ട​ര്‍​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഇ​യാ​ള്‍ ജ​യി​ല്‍ ശി​ക്ഷ​യ​ട​ക്കം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. വീ​ട്ടി​ലും സ്ഥി​ര​മാ​യി പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യ​തി​നെ​തു​ട​ര്‍​ന്നു പോ​ലീ​സി​ന് പ​ല​ത​വ​ണ ഇ​ട​പെ​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.