മ​ല​പ്പു​റം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ല്‍ നി​ന്ന് രാ​ത്രി ഇ​റ​ക്കി​വി​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. രാ​ത്രി​യി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ടു​ന്ന​ത് തെ​റ്റാ​യ ന​ട​പ​ടി​യാ​ണെ​ന്ന് ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

കാ​ട്ടി​ലാ​ണോ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ടു​ന്ന​തെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു. പ​ണം ഇ​ല്ലെ​ങ്കി​ൽ പോ​ലും അ​ങ്ങ​നെ ചെ​യ്യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും ഗ​ണേ​ഷ് കു​മാ​ർ അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​ജി​ല​ൻ​സ് വി​ഭാ​ഗ​വും കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ക​ണ്ട​ക്ട​ർ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് തെ​ളി​ഞ്ഞാ​ൽ സ്ഥ​ലം​മാ​റ്റ ന​ട​പ​ടി റ​ദ്ദാ​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​മ്പ​യി​ൽ​നി​ന്നു നി​ല​യ്ക്ക​ൽ സ്റ്റാ​ൻ​ഡി​ലേ​ക്ക് ടി​ക്ക​റ്റ് എ​ടു​ത്ത​വ​രെ​യാ​ണ് വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട​ത്. നി​ല​യ്ക്ക​ൽ സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​തെ ഒ​രു കി​ലോ​മീ​റ്റ​ർ അ​പ്പു​റം വ​ന​മേ​ഖ​ല​യി​ൽ തീ​ര്‍​ഥാ​ട​ക​രെ ഇ​റ​ക്കി​വി​ട്ടെ​ന്നാ​ണ് പ​രാ​തി. പ​മ്പ – തി​രു​വ​ന​ന്ത​പു​രം കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ​യാ​ണ് തീ​ര്‍​ഥാ​ട​ക​ര്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.