ദൃശ്യങ്ങൾ പകർത്താൻ കൂട്ടുകാരെ ഉൾപ്പെടെ ചുറ്റും നിർത്തിയ ശേഷമാണ് കൊച്ചിയിലെ ഒരു എയ്ഡഡ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾ തമ്മിലടിച്ചത്. ആരെയും ഭയപ്പെടുത്തും വിധം തമ്മിലടിക്കുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിഷയത്തിൽ പോലീസ് ഇടപെട്ടു. തമ്മിലടിച്ച വിദ്യാർഥികൾ രണ്ടു പേരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.

പ്രായപൂർത്തിയാകാത്ത കുട്ടികളെന്ന പരിഗണന നല്‍കി ഇരുവർക്കും താക്കീത് നല്‍കി വിട്ടയച്ചു. പുതുതലമുറയുടെ സൗഹൃദ സങ്കല്‍പ്പത്തില്‍ ‘ബെസ്റ്റി’ എന്നതിനെ, വെറും കൂട്ടുകാരനേക്കാള്‍ ഏറെ മുകളില്‍ എന്നാല്‍ പ്രേമഭാജനത്തിന് തൊട്ടടുത്ത് നില്‍ക്കുന്ന ഒരു ബന്ധമെന്നാണ് നിർവചനം.