ലാ​സ്‌​വേ​ഗ​സ്: ലാ​സ്‌​വേ​ഗ​സ് ഏ​രി​യ​യി​ലെ ഡെ​മോ​ക്രാ​റ്റി​ക് നേ​താ​വി​ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. റോ​ബ​ട്ട് ടെ​ല്ല​സി​നെ(47) ആ​ണ് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്.

പ്ര​തി​ക്ക് 20 വ​ർ​ഷ​ത്തി​ന് ശേ​ഷം മാ​ത്ര​മേ പ​രോ​ളി​ന് അ​ർ​ഹ​ത ഉ​ണ്ടാ​യി​രി​ക്കൂ എ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. 2022 സെ​പ്റ്റം​ബ​റി​ൽ റോ​ബ​ട്ട് ടെ​ല്ല​സ് അ​ന്വേ​ഷ​ണാ​ത്മ​ക പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യ ജെ​ഫ് ജ​ർ​മ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

റോ​ബ​ട്ടി​ന്‍റെ ജോ​ലി​സ്ഥ​ല​ത്തെ മോ​ശം പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ചും സ​ഹ​പ്ര​വ​ർ​ത്ത​ക​യു​മാ​യു​ള്ള പ്ര​ണ​യ ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ജെ​ഫ് ജ​ർ​മ​ൻ പ​ത്ര​ത്തി​ൽ എ​ഴു​തി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ​ക​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.